Latest News :
Home » , , » വസ്ത്രമഴിച്ച് പരിശോധന: കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി

വസ്ത്രമഴിച്ച് പരിശോധന: കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി

Written By Muhimmath News on Tuesday, 9 May 2017 | 12:40

തിരുവനന്തപുരം: സുരക്ഷാ പരിശോധനയുടെ പേരുപറഞ്ഞ് നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിപ്പിച്ച സംഭവത്തില്‍ ആവശ്യമെങ്കില്‍ കേസെടുക്കുമെന്ന് മുഖ്യമന്ത്രി. വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പോലീസ് വിദ്യാര്‍ഥിനികളുടെ വീടുകളിലെത്തി മൊഴിരേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

 പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം ഉന്നയിച്ചത്. ഭരണപക്ഷത്തുനിന്ന് എം. രാജഗോപാലനും, സുരേഷ്‌കുറുപ്പും വിഷയം ചൂണ്ടിക്കാട്ടി. സി.ബി.എസ്.ഇ പരീക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിപ്പിച്ച നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രുരമായ നടപടിയാണ് അധികൃതരില്‍നിന്ന് ഉണ്ടായത്. സംഭവം നാണക്കേടായിപ്പോയി. കേന്ദ്രസര്‍ക്കാരിനെ കാര്യങ്ങള്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ ആര്‍.എം.ഐ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്കാണ് പരീക്ഷയുടെ ഭാഗമായി അധികൃതരില്‍ നിന്നും മോശമായ അനുഭവം നേരിടേണ്ടി വന്നത്. വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അടക്കമുള്ളവ അഴിപ്പിച്ചും, ചുരിദാറിന്റെ കൈമുറിച്ചും നടത്തിയ പരിശോധനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സമാനമായ സംഭവം എറണാകുളം കുറുപ്പംപടിയിലെ വിദ്യാര്‍ഥിനിക്കും അധികൃതരില്‍നിന്ന് നേരിടേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് പ്രശ്‌നം ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved