Latest News :
Home » , , , » അഞ്ച് കോടിയുടെ സാന്ത്വനം, 50 കേന്ദ്രങ്ങളില്‍ റമളാന്‍ പ്രഭാഷണം: കേരള മുസ്ലിം ജമാഅത്ത് റമളാന്‍ ക്യാമ്പയിന്‍ പ്രഖ്യാപനമായി

അഞ്ച് കോടിയുടെ സാന്ത്വനം, 50 കേന്ദ്രങ്ങളില്‍ റമളാന്‍ പ്രഭാഷണം: കേരള മുസ്ലിം ജമാഅത്ത് റമളാന്‍ ക്യാമ്പയിന്‍ പ്രഖ്യാപനമായി

Written By Muhimmath News on Tuesday, 16 May 2017 | 18:49
























കാസര്‍കോട്: വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റമളാന്‍ ക്യാമ്പയിന്‍ ജില്ലാ പ്രഖ്യാപന സംഗമം സുന്നി സന്ററില്‍ സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 

ക്യാമ്പയിന്‍ ഭാഗമായി ജില്ലയിലെ 50 സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ പ്രഭാഷണവും 400 യൂണിറ്റ് കേന്ദ്രീകരിച്ച് 5 കോടി രൂപയുടെ സാന്ത്വന പ്രവര്‍ത്തനങ്ങളും നടത്താന്‍ തീരുമാനിച്ചു. യൂണിറ്റുകളില്‍ റമളാന്‍ മുന്നൊരുക്ക സംഗമങ്ങളും ഖുര്‍ആന്‍ പാഠശാലയും ബദര്‍ സ്മരണയും, സര്‍ക്കിള്‍ കേന്ദ്രീകരിച്ച് ഇഫതാര്‍ മീറ്റ്, ഡ്രൈവേഴ്‌സ് സംഗമം എന്നിവ സംഘടിപ്പിക്കും.

ജില്ലയിലെ 12 സോണുകളില്‍ തര്‍ബിയത്ത് സംഗമങ്ങളും ഡിവിഷനില്‍ ബദര്‍ സ്മൃതി സംഗമവും ജില്ലാതല പ്രഫഷനല്‍ മീറ്റും നടക്കും. കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അശ്രഫ് സഅദി ആരിക്കാടി, ചിത്താരി അബ്ദുല്ല ഹാജി, ഹകീം ഹാജി കളനാട്, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved