Latest News :
Home » , , » കോട്ടയം ഹര്‍ത്താല്‍ ഭാഗികം; നഗരത്തില്‍ വാഹനങ്ങള്‍ തടഞ്ഞു

കോട്ടയം ഹര്‍ത്താല്‍ ഭാഗികം; നഗരത്തില്‍ വാഹനങ്ങള്‍ തടഞ്ഞു

Written By Muhimmath News on Friday, 12 May 2017 | 12:23

കോട്ടയം: ജില്ലയില്‍ ബിജെപി പ്രഖ്യാപിച്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ ഭാഗീകമാണ്. ലോക്കല്‍ സര്‍വീസുകള്‍ നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ നഗരത്തില്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. എന്നാല്‍ ജില്ലയ്ക്ക് പുറത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ തടഞ്ഞില്ല.

 സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും നിരത്തിലിറങ്ങി. കോട്ടയം ഡിപ്പോയില്‍ നിന്നുള്ള 90 ശതമാനം സര്‍വീസുകളും മുടക്കമില്ലാതെ നടന്നുവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. എന്നാല്‍ ജില്ലയിലെ സ്വകാര്യ ബസ് സര്‍വീസ് പൂര്‍ണമായും തടസപ്പെട്ടു.

ഹര്‍ത്താലിനിടെ ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളും അരങ്ങേറി. കോട്ടയം നഗരത്തിലെ തിരുനക്കരയില്‍ കാറിന് നേരെ കല്ലേറ് നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലയുടെ മറ്റ് ചില ഒറ്റപ്പെട്ട പ്രദേശങ്ങളിലും വാഹനങ്ങള്‍ തടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം ജില്ലയിലെ കടകന്‌പോളങ്ങളെല്ലാം പൂര്‍ണമായി അടഞ്ഞു കിടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില കുറവാണ്. ഹര്‍ത്താലിനോട് അനുബന്ധിച്ച് പോലീസ് ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന നഗരങ്ങളിലെല്ലാം പോലീസ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. എംജി സര്‍വകലാശാലയുടെ പരീക്ഷകളും മുടക്കമില്ലാതെ നടക്കുന്നുണ്ട്. എന്നാല്‍ ഹര്‍ത്താലില്‍ കുടുങ്ങിയ ചില വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved