Latest News :
Home » , » വ്യാജ വീഡിയോ: കുമ്മനത്തിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി

വ്യാജ വീഡിയോ: കുമ്മനത്തിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി

Written By Muhimmath News on Monday, 15 May 2017 | 11:55

തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്ന ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദിക്കുന്നുവെന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരെതിരെ മുഖ്യമന്ത്രി. വീഡിയോ വ്യാജമാണെങ്കില്‍ കുമ്മനത്തിനെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഫേസ്ബുക്ക് വഴിയാണ് കുമ്മനം വീഡിയോ പ്രചരിപ്പിച്ചത്.

കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തെറ്റായ പ്രചാരണമാണ് കുമ്മനം നടത്തുന്നത്. വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞാല്‍ കുമ്മനത്തിനെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved