Latest News :
Home » , » സിപിഎം പിന്തുണച്ചു; കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം കേരളാ കോണ്‍ഗ്രസ്എമ്മിന്

സിപിഎം പിന്തുണച്ചു; കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം കേരളാ കോണ്‍ഗ്രസ്എമ്മിന്

Written By Muhimmath News on Wednesday, 3 May 2017 | 12:34

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ്എം നേടി. കേരള കോണ്‍ഗ്രസ്എമ്മിലെ സക്കറിയാസ് കുതിരവേലിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

ഏഴ് അംഗങ്ങളുള്ള എല്‍ഡിഎഫ് മുന്നണിയിലെ ആറ് സിപിഎം അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു കേരള കോണ്‍ഗ്രസ് ഭരണം പിടിച്ചത്. കേരള കോണ്‍ഗ്രസിനും ആറ് അംഗങ്ങള്‍ ജില്ലാ പഞ്ചായത്തിലൂണ്ട്. ഇതോടെ 22 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തില്‍ 12 പേരുടെ പിന്തുണയോടെ കേരള കോണ്‍ഗ്രസ്എം അധികാരം പിടിച്ചെടുക്കുകയായിരുന്നു.

സണ്ണി പാന്പാടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സര രംഗത്തുണ്ടായിരുന്നത്. ജില്ലാ പഞ്ചായത്തിലെ സിപിഐയുടെ ഏക അംഗം പി.സുഗുണന്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. പി.സി.ജോര്‍ജിന്റെ ജനപക്ഷ മുന്നണിയുടെ പ്രതിനിധിയായ ലിസി സെബാസ്റ്റ്യന്‍ വോട്ട് അസാധുവാക്കുകയും ചെയ്തു.

കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതാണ് പുതിയ രാഷ്ടീയ കരുനീക്കങ്ങള്‍ക്ക് തുടക്കമായത്. കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരണം നടത്തിയിരുന്ന യുഡിഎഫ് രണ്ടര വര്‍ഷത്തിന് ശേഷം പ്രസിഡന്റ് പദവി മാണി വിഭാഗത്തിന് നല്‍കാം എന്നായിരുന്നു നേരത്തെയുള്ള ധാരണ. 

എന്നാല്‍ ഇതിന് ശേഷം യുഡിഎഫ് ബന്ധം മാണി അവസാനിപ്പിച്ചെങ്കിലും ജില്ലാ പഞ്ചായത്തില്‍ സഹകരണം തുടരുകയായിരുന്നു. എന്നാല്‍ ജോഷി ഫിലിപ്പ് രാജിവച്ചതോടെ പുതിയ നീക്കങ്ങള്‍ക്ക് മാണി തയാറാവുകയായിരുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved