Latest News :
Home » , , » മാണിയെ സ്വീകരിക്കില്ലെന്ന് സിപിഎം; ഇടത്തോട്ടേക്ക് തിരിഞ്ഞിട്ടില്ലെന്ന് മാണി

മാണിയെ സ്വീകരിക്കില്ലെന്ന് സിപിഎം; ഇടത്തോട്ടേക്ക് തിരിഞ്ഞിട്ടില്ലെന്ന് മാണി

Written By Muhimmath News on Thursday, 4 May 2017 | 11:44

ന്യൂഡല്‍ഹി: സി പി എമ്മിനൊപ്പം നിന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണംമ അട്ടിമറിച്ച സംഭവത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ടു. കോണ്‍ഗ്രസിനെതിരായ നിലപാടിന്റെ ഭാഗമായാണ് കോട്ടയത്ത് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ
പിന്തുണച്ചതെന്നും കെ എം മാണിയെ തത്കാലം എല്‍ ഡി എഫിനൊപ്പം ചേര്‍ക്കില്ലെന്നും സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

അതിനിടെ, കോട്ടയത്തേത് തികച്ചും പ്രാദേശികമായ നിലപാടാണെന്നും അതിന് കേരളകോണ്‍ഗ്രസിന് പങ്കില്ലെന്നും മാണി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

പ്രശ്‌നംവഷളാക്കുന്നത് മാധ്യമങ്ങളാണ്. കേരള കോണ്‍ഗ്രസിന് ഒരു മുന്നണിയോടും പ്രത്യേകമമതയില്ല. മുസ്ലിംലീഗ് അല്ലാത്ത മുഴുവന്‍ പാര്‍ട്ടിയും തങ്ങളെ മുറിവേല്‍പ്പിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. പി ജെ ജോസഫുമായി എതിര്‍പ്പില്ലെന്നും ഒറ്റക്കെട്ടായി നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved