Latest News :
Home » , » അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് ജോസഫ്; തിങ്കളാഴ്ചത്തെ യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യും

അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് ജോസഫ്; തിങ്കളാഴ്ചത്തെ യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യും

Written By Muhimmath News on Saturday, 6 May 2017 | 11:07

കോട്ടയം: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ഭിന്നതകളുണ്ടെന്ന സൂചന നല്‍കി ജോസഫ് വിഭാഗം. ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് പിജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. 

തിങ്കളാഴ്ചത്തെ യോഗത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സംബന്ധിച്ച് സംസാരിക്കും. ഇത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ജോസഫ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി നടന്ന യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമാണെന്നും പിജെ ജോസഫ് വ്യക്തമാക്കി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണ സ്വീകരിച്ചതില്‍ ജോസഫ് വിഭാഗത്തിന് അമര്‍ഷമുണ്ടെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് പ്രശ്‌നപരിഹാരത്തിനായി മാണി  യോഗം വിളിച്ചത്. എന്നാല്‍ യോഗത്തില്‍ നിന്ന് ജോസഫ് വിഭാഗം വിട്ടുനില്‍ക്കുകയായിരുന്നു. 

ഭിന്നതകളുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നായിരുന്നു യോഗത്തിന് ശേഷം മാണിയുടെ പ്രതികരണം. വീണ്ടും യോഗം ചേരുമെന്നും മാണി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് തുറന്നുസമ്മതിച്ച് ജോസഫ് രംഗത്തുവരുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved