Latest News :
Home » , , , » ഖമറുന്നീസക്കെതിരെ നടപടിക്കൊരുങ്ങി ലീഗ്; ഗൗരവത്തോടെ കാണുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

ഖമറുന്നീസക്കെതിരെ നടപടിക്കൊരുങ്ങി ലീഗ്; ഗൗരവത്തോടെ കാണുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

Written By Muhimmath News on Friday, 5 May 2017 | 12:39



മലപ്പുറം: ബിജെപി പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്ത വനിതാ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷക്കെതിരെ നടപടിക്കൊരുങ്ങുന്നു. ഖമറുന്നീസയുടെ നടപടി പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്ന് ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഖമറുന്നീസക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയും കുഞ്ഞാലിക്കുട്ടി നല്‍കി.

കെപിഎ മജീദ് ഖമറുന്നീസയോട് വിശദീകരണം ചോദിക്കുമെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇതിന് ശേഷമാകും നടപടി സംബന്ധിച്ച കാര്യങ്ങളില്‍ പാര്‍ട്ടി തീരുമാനമെടുക്കുക. കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ പ്രവര്‍ത്തന ഫണ്ട് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഉദ്ഘാടനം ചെയ്തത്. കൂടാതെ ബിജെപി വളര്‍ന്നുവരുന്ന പാര്‍ട്ടിയാണെന്നും ഖമറുന്നീസ പറഞ്ഞിരുന്നു. ഇതിനെതിരെ പാര്‍ട്ടി അണികളില്‍ നിന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved