Latest News :
Home » , , , » ഖമറുന്നീസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി

ഖമറുന്നീസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി

Written By Muhimmath News on Saturday, 6 May 2017 | 12:59

മലപ്പുറം: ഖമറുന്നീസ അന്‍വറിനെ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. ബിജെപിയുടെ പ്രവര്‍ത്തന ഫണ്ട് വിതരണവുമായി ഉടലെടുത്ത വിവാദത്തെ തുടര്‍ന്നാണ് നടപടി.

 ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് ഖമറുന്നീസ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഖേദപ്രകടനം അംഗീകരിച്ച ലീഗ് നടപടിയില്ലെന്നാണ്  വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മാപ്പപേക്ഷക്ക് ശേഷവും സമൂഹമാധ്യമങ്ങളിലൂടെ ഖമറുന്നീസ തന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ചുവെന്ന് മുസ്ലിം ലീഗ് നേതൃത്വം ചൂണ്ടിക്കാണിക്കുന്നു.

ബിജെപി കേരളത്തിനകത്തും പുറത്തും വളര്‍ന്നുവരുന്ന പാര്‍ട്ടിയാണെന്നായിരുന്നു ഖമറുന്നീസ അന്‍വര്‍ നടത്തിയ പരാമര്‍ശം. ഇത് വിവാദമാകുകയും ലീഗ് ഇവരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഖമറുന്നീസ മാപ്പ് അപേക്ഷിച്ചത്. പക്ഷേ മാപ്പ് അപേക്ഷക്ക് ശേഷവും സമൂഹമാധ്യമങ്ങള്‍ വഴി താന്‍ പറഞ്ഞതിനെ ഖമറുന്നീസ ന്യായീകരിക്കുകയാണെന്ന് ലീഗ് കണ്ടെത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved