Latest News :
Home » , , , » ബിജെപി വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയെന്ന് വനിതാ ലീഗ് അധ്യക്ഷ

ബിജെപി വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയെന്ന് വനിതാ ലീഗ് അധ്യക്ഷ

Written By Muhimmath News on Friday, 5 May 2017 | 11:08

മലപ്പുറം: കേരളത്തിലും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റും സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അധ്യക്ഷയുമായ ഡോ. ഖമറുന്നിസ അന്‍വര്‍. 


ബിജെപി സംസ്ഥാന പ്രവര്‍ത്തന ഫണ്ട് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍. തിരൂരിലെ തന്റെ വസതിയില്‍ വെച്ചാണ് ബിജെപി മണ്ഡലം പ്രസിഡന്റ് കെ പി പ്രദീപ്കുമാറിന് ഫണ്ട് കൈമാറിയത്.

നാടിന്റെ വളര്‍ച്ചക്ക് ബിജെപി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് പ്രതീക്ഷയുണ്ടെന്നും ഖമറുന്നീസ അന്‍വര്‍ പറഞ്ഞു. വനിതാ ലീഗ് നേതാവ് ഫണ്ട് നല്‍കിയതിലൂടെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഊര്‍ജം വര്‍ധിച്ചുവെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് മറുപടിയും പറഞ്ഞു. ഖമറുന്നീസക്കെതിരെ ലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved