Latest News :
Home » , » ദു:ഖവെള്ളി ആചരണം കയ്യേറ്റത്തിനുള്ള അവസരമാക്കി: കെ പി ശശികല

ദു:ഖവെള്ളി ആചരണം കയ്യേറ്റത്തിനുള്ള അവസരമാക്കി: കെ പി ശശികല

Written By Muhimmath News on Tuesday, 16 May 2017 | 11:11

കാസര്‍കോട്: വര്‍ഗീയ പരാമര്‍ശങ്ങളുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല വീണ്ടും. ക്രൈസ്തവരുടെ ദു:ഖവെള്ളിയാചരണം ഭൂമി കയ്യേറ്റത്തിനുള്ള അവസരമാക്കി അധി:പതിച്ചിരിക്കുകയാണെന്ന് ശശികല പറഞ്ഞു. 

ഹിന്ദു അവകാശ സംരക്ഷണ യാത്രക്ക് കാസര്‍കോട് തൃക്കരിപ്പൂരില്‍ നല്‍കിയ സ്വീകരണത്തിലാണ് ശശികലയുടെ വര്‍ഗീയ പരാമര്‍ശം. 

അര്‍ഹതയുള്ള ഹിന്ദുക്കള്‍ക്ക് ഭൂമി നല്‍കാന്‍ മടിക്കുന്നവര്‍ കയ്യേറ്റക്കാര്‍ക്ക് കുട പിടിക്കുകയാണ്. കയ്യേറ്റങ്ങള്‍ക്ക് മതചിഹ്നം ഉപയോഗിക്കുന്നതിനെ മാനിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ തന്നെയാണ് ഹിന്ദു ക്ഷേത്രങ്ങളെ നിയമങ്ങളുണ്ടാക്കി പട്ടിണിക്കിട്ടതെന്നും ശശികല പറഞ്ഞു.

മതേതര ഭരണകൂടം മതസ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന സ്ഥിതി ആശങ്കജനകമാണ്. ക്ഷേത്ര സംസ്‌കാരത്തിന്റെ പ്രതീകമായ കാവിക്കൊടി വിലക്കപ്പെടുന്ന മനോഭാവം നാളെ വിഷ്ണുവിന് പകരം ചെഗുവേരയെ പ്രതിഷ്ഠിക്കുന്ന സാഹചര്യം വരുത്തിവെക്കുമെന്നും ശശികല പറഞ്ഞു. സ്ത്രീത്വം അപമാനിക്കപ്പെട്ടതിന്റെ മുഖ്യകാരണം ഭരണകൂട പരാജയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved