Latest News :
Home » , » കെഎസ്ആര്‍ടിസി ബസ് സമരം: യാത്രക്കാര്‍ ദുരിതത്തിലായി

കെഎസ്ആര്‍ടിസി ബസ് സമരം: യാത്രക്കാര്‍ ദുരിതത്തിലായി

Written By Muhimmath News on Tuesday, 2 May 2017 | 10:57

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉപയോഗിച്ച് കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ പണിമുടക്കിയത് സര്‍വീസുകളെ ബാധിച്ചു. പണിമുടക്ക് ഭാഗികമാണെങ്കിലും നൂറ് കണക്കിന് സര്‍വീസുകളെ ഇത് ബാധിച്ചിട്ടുണ്ട്. തെക്ക്, മധ്യ കേരളത്തിലാണ് പണിമുടക്ക് രൂക്ഷമായി ബാധിച്ചത്. പത്തനംതിട്ടയില്‍ സര്‍വീസ് ഏതാണ് പൂര്‍ണമായും നിലച്ചു. 

പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രി തൊഴിലാളി യൂനിയനുകളുമായി ചര്‍ച്ച നടത്താനിരിക്കുകയാണ്. 

കാലങ്ങളായി നിലനിന്ന ഡ്യൂട്ടി സംവിധാനം ഒഴിവാക്കിയതാണ് സമരത്തിന് കാരണമായത്.
ദീര്‍ഘദൂര ബസുകളെയാണ് പണിമുടക്ക് ബാധിച്ചത്. സര്‍വീസ് കഴിഞ്ഞ ബസുകള്‍ ഡിപ്പോയിലെത്തിയാല്‍ മെക്കാനിക്കല്‍ ജീവനക്കാര്‍ പരിശോധിച്ച ശേഷം മാതമെ അടുത്ത സര്‍വീസ് നടക്കുകയുള്ളു.

പണിമുടക്കിനെ തുടര്‍ന്ന് സ്വകാര്യ ബസുകളിലെ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved