Latest News :
Home » , , » കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്‌റ്റേ ചെയ്തു

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്‌റ്റേ ചെയ്തു

Written By Muhimmath News on Thursday, 18 May 2017 | 17:40



ന്യൂഡല്‍ഹി: ചാര പ്രവര്‍ത്തനം ആരോപിച്ച് പാക്കിസ്താന്‍ വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തരകോടതി സ്‌റ്റേ ചെയ്തു. 11അംഗങ്ങടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു പാക്കിസ്താന്‍ വഴങ്ങിയിരുന്നില്ല. പാക്കിസ്താന്‍ ഉന്നയിച്ച എല്ലാ വാദങ്ങളും അന്താരാഷ്ട്ര കോടതി തള്ളുകയായിരുന്നു.

അന്തിമതീരുമാനമെടുക്കുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്ന് കോടതി പറഞ്ഞു. ജാദവിന് നയതന്ത്ര, നിയമ സഹായങ്ങള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇന്ത്യയുടെ വാദങ്ങള്‍ അംഗീകരിക്കുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved