Latest News :
Home » , » കുമ്മനത്തിന് മേല്‍ ചുമത്തിയത് അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പ്

കുമ്മനത്തിന് മേല്‍ ചുമത്തിയത് അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പ്

Written By Muhimmath News on Wednesday, 17 May 2017 | 11:00

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രചരിപ്പിച്ച വീഡിയോ പാപ്പിനിശ്ശേരിയില്‍ ഫുട്‌ബോള്‍ മത്സരത്തിന് ശേഷം നടന്ന ആഹ്ലാദ പ്രകടനമെന്ന് പോലീസ്. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നുവെന്ന പേരിലാണ് കുമ്മനം വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. സിപിഎം പ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കുമ്മനത്തിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കുമ്മനത്തിനെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജവീഡിയോ പ്രചരിപ്പിച്ച് സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഐപിസി 153(എ)പ്രകാരമാണ് കേസ്. വീഡിയോ പ്രചരിപ്പിച്ചതിലൂടെ സിപിഎംആര്‍എസ്എസ് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതായും പോലീസ് പറയുന്നു.

അതേസമയം വീഡിയോ യഥാര്‍ഥമാണെന്ന വാദത്തില്‍ തന്നെയാണ് കുമ്മനം രാജശേഖരന്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് ശേഷം പതിനാലിടങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തിയെന്നും ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നുമാണ് കുമ്മനം പറയുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved