Latest News :
Home » » ആവേശമായി മദ്‌റസ പ്രവേശനോത്സവം

ആവേശമായി മദ്‌റസ പ്രവേശനോത്സവം

Written By Muhimmath News on Monday, 8 May 2017 | 21:25


ഷാര്‍ജ: പുതിയ അധ്യയന വര്‍ഷത്തിലേക്ക് അക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകളെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ഷാര്‍ജ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഔഫ് മദ്‌റസയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.

മദ്രസ സദര്‍ മുഅല്ലിം ഉസ്മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു. ഹസൈനാര്‍ സഖാഫി പ്രാര്‍ത്ഥന നടത്തി. ഹാഫിസ് സൈനുദ്ധീന്‍ സഖാഫി പഠനാരംഭ പ്രാര്‍ത്ഥന നടത്തി. ഹാഫിസ് അബൂബക്കര്‍ നിസാമി, ഹാഫിസ് അഫ്‌സല്‍ സഖാഫി, ഹാഫിസ് റുഖ്‌നുദ്ധീന് സഖാഫി, ഹാഫിസ് അബ്ദുല്‍ വാഹിദ് സഖാഫി, ആരിഫ് സഅദി, മുഹമ്മദ് മാസ്റ്റര്‍, അബ്ദുല്‍ ഹകീം, സിദീഖ് മാസ്റ്റര്‍, മുനീര്‍ മാഹീ, അബ്ദുല്‍ റഹ്മാന്‍ മാണിയൂര്‍ സംബന്ധിച്ചു. പി കെ സി സഖാഫി സ്വാഗതവും റഫീഖ് ഫാളിലി നന്ദിയും പറഞ്ഞു. ഓള്‍ ഇന്ത്യ ഇസ്‌ലാമിക് എജ്യൂക്കേഷന്‍ ബോര്‍ഡിന്റെ സിലബസനുസരിച്ച് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഷാര്‍ജയില്‍ മദ്രസ പ്രവര്‍ത്തിച്ചു വരുന്നു. അഡ്മിഷനും മറ്റു വിവരങ്ങള്‍ക്കും ബന്ധപെടുക 06 5637373.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved