Latest News :
Home » , » മൊഗ്രാലില്‍ റമളാന്‍ മുന്നെരുക്കവും ബുര്‍ദ്ധ ആലാപനവും വെള്ളിയാഴ്ച

മൊഗ്രാലില്‍ റമളാന്‍ മുന്നെരുക്കവും ബുര്‍ദ്ധ ആലാപനവും വെള്ളിയാഴ്ച

Written By Muhimmath News on Thursday, 4 May 2017 | 20:23

മൊഗ്രാല്‍: മള്ഹര്‍ ഇന്‍സ്റ്റിയൂറ്റ് ഓഫ് ഇസ്ലാമിക് ദഅ്‌വ വിദ്യാര്‍ത്ഥി ഘടകമായ സ്റ്റേജ് ഓഫ് മള്ഹരിയന്‍സ് അര്‍ട്ട് (സ്മാര്‍ട്ട്) ന്റെ അഭിമുഖ്യത്തില്‍ വെള്ളിയാഴ്ച മഗ്രിബ് നിസ്‌കാരനാന്തരം മൊഗ്രാല്‍ മര്‍ഹൂം സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി നഗരില്‍ വെച്ച് റമളാന്‍ മുന്നെരുക്കവും ബുര്‍ദ്ധ ആലാപനവും സംഘടിപ്പിക്കുന്നു. വൈകിട്ട് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി മഖാം സിയാറത്തിന് ത്വയ്യിബ് ബാദപ്പുണി നേതൃത്വം നല്‍കും.

മഗ്രിബ് നിസ്‌കാരനന്തരം നടക്കുന്ന സംഗമം ഹംസ ആദൂരിന്റെ അധ്യക്ഷതയില്‍ അഷ്രഫ് അഡൂര്‍ ഉദ്ഘാടനം ചെയ്യും. സിയാദ് ബാരബെട്ടു പ്രഭാഷണവും മഹ്മൂദ് മൊഗ്‌റാല്‍ അനുസ്മരണ പ്രഭാഷണവും നടത്തും. ശേഷം മള്ഹര്‍ ബുര്‍ദ്ദ സംഘത്തിന്റെ നേതൃത്ത്വത്തില്‍ ബുര്‍ദ്ധയും ഖവാലിയും അറങ്ങേരും. കണ്‍വീനര്‍ സഫ്വാന്‍ സ്വാഗതവും  നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved