Latest News :
Home » , » മനസ്സും ശരീരവും ശുദ്ധീകരിച്ച് റമസാനിനു ഒരുങ്ങുക - സി അബ്ദുല്ല മുസ് ലിയാര്‍

മനസ്സും ശരീരവും ശുദ്ധീകരിച്ച് റമസാനിനു ഒരുങ്ങുക - സി അബ്ദുല്ല മുസ് ലിയാര്‍

Written By Muhimmath News on Saturday, 6 May 2017 | 09:56























മൊഗ്രാല്‍: മള്ഹര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ദഅ്‌വ വിദ്യാര്‍ഥിസമാജം മൊഗ്രാലില്‍ റമസാന്‍ മുന്നൊരുക്കവും ബുര്‍ദ മജ്‌ലിസും സംഘടിപ്പിച്ചു. സയ്യിദ് ഉമറുല്‍ഫാറൂഖ് ്അല്‍ബുഖാരി മഖാം സിയാറത്തിന് അശ്‌റഫ് മുസ് ലിയാര്‍ അഡൂര്‍ നേതൃത്വം നല്‍കി. 

ദഅ്‌വ സെല്‍ ചെയര്‍മാന്‍ ഹംസ മുസ്ലിയാര്‍ ആദൂരിന്റെ അധ്യക്ഷതയില്‍ സി. അബ്ദുല്ല മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. റമസാന്‍ മുന്നൊരുക്കം എന്ന വിഷയത്തില്‍ സിയാദ് മുസ് ലിയാര്‍ ബാരബെട്ടു, മഹമൂദ് മുസ് ലിയാര്‍ മൊഗ്രാല്‍ എന്നിവര്‍ പ്രഭാഷണം നടത്തി. 



മഹമൂദ് മുസ് ലിയാരുടെ നേതൃത്വത്തില്‍ മള്ഹര്‍ ബുര്‍ദാ സംഘം നടത്തിയ ഖവാലിയും ബുര്‍ദയുടെ ഇശല്‍ വിരുന്നും സദസിന് ആവേശം കൊള്ളിച്ചു. അശ്‌റഫ് അഡൂര്‍ ആമുഖപ്രഭാഷണം നടത്തി. കണ്‍വീനര്‍ സഫ്‌വാന്‍ സ്വാഗതം പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved