Latest News :
Home » , , , » ഫ്ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് ഒന്നരവയസ്സുകാരന്‍ മരിച്ചു

ഫ്ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് ഒന്നരവയസ്സുകാരന്‍ മരിച്ചു

Written By Muhimmath News on Thursday, 4 May 2017 | 12:06























മംഗളൂരു: ഫ്ളാറ്റ് സമുച്ചയത്തിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് ഒന്നരവയസ്സുകാരന്‍ മരിച്ചു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ മംഗളൂരു ജെപ്പു മര്‍ണമികട്ടെയിലാണ് സംഭവം. 

ഡയമണ്ട് സിറ്റി ഫ്ളാറ്റ്  സമുച്ചയത്തിലെ ഏഴാം നിലയില്‍ താമസിക്കുന്ന അഡ്യാര്‍ കണ്ണൂരിലെ മുഹമ്മദ് ഷാന്റെയും ഷാമയുടെയും മകന്‍ ഇമ്രാന്‍ ഹുസൈനാണ് മരിച്ചത്. ബാല്‍ക്കണിയിലുണ്ടായിരുന്ന കസേരയില്‍ കയറി പുറത്തേക്ക് തലയിട്ട് നോക്കവെ തെറിച്ച് വീഴുകയായിരുന്നു. മാതാവ് ഈ സമയത്ത് വീടിനകത്തായിരുന്നു. ഒന്നാം നിലയിലേക്ക് വീണ കുട്ടിയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയുടെ പിതാവ് വിദേശത്താണ്. പിഞ്ചു കുട്ടിയുടെ ദാരുണ മരണം ഏവരെയും ദുഃഖത്തിലാഴ്ത്തി. സംഭവത്തില്‍ പാണ്‌ഡ്വേശ്വര്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved