Latest News :
Home » , » മണിയംപാറയില്‍ മതപ്രഭാഷണം ഇന്ന് തുടങ്ങും

മണിയംപാറയില്‍ മതപ്രഭാഷണം ഇന്ന് തുടങ്ങും

Written By Muhimmath News on Friday, 12 May 2017 | 17:16

പെര്‍ള: മണിയംപാറ മുഹ്‌യിദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മതപ്രഭാഷണം ഇന്നു മുതല്‍ 14വരെ മണിയംപാറ ജീലാനി നഗറില്‍ നടക്കും. ചടങ്ങില്‍ എ.പി അബ്ദുല്‍ അസീസ് ഫൈസിയെ ആദരിക്കും. ഇന്ന് രാത്രി മുഹമ്മദ് മന്നാനി പൂന്തുറ കൊല്ലം പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വഹാബ് നഈമി കൊല്ലം, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പയ്യന്നൂര്‍ പ്രസംഗിക്കും.

ഞായറാഴ്ച്ച നാലു മണിക്ക് പള്ളിയുടെ ഒന്നാംനില ഉദ്ഘാടനവും വഖ്ഫ് ചെയ്യലും സയ്യദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംങ്കൈ നിര്‍വഹിക്കും. സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, സയ്യദ് ഇമ്പിച്ചി കോയ തങ്ങള്‍ ജമലുല്ലൈ കാട്ടുക്കുക്കെ, യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, അല്‍ഹാജി എ.പി അബ്ദുല്‍ അസീസ് ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved