Latest News :
Home » , , » ക്രിക്കറ്റ് കളിക്കിടെ ക്യാച്ചെടുക്കുന്നതിനിടയില്‍ കിണറ്റിലേക്ക് മറിഞ്ഞുവീണ് യുവാവ് മരിച്ചു

ക്രിക്കറ്റ് കളിക്കിടെ ക്യാച്ചെടുക്കുന്നതിനിടയില്‍ കിണറ്റിലേക്ക് മറിഞ്ഞുവീണ് യുവാവ് മരിച്ചു

Written By Muhimmath News on Thursday, 4 May 2017 | 10:07























മഞ്ചേശ്വരം: ക്രിക്കറ്റ് കളിക്കിടെ ക്യാച്ചെടുക്കുന്നതിനിടയില്‍ പിറകിലോട്ട് നീങ്ങിപ്പോയി കിണറ്റിലേക്ക് മറിഞ്ഞുവീണ യുവാവ് മരിച്ചു. മഞ്ചേശ്വരം അമ്പിത്താടിയിലെ മൂസ-കുഞ്ഞുഹലീമ ദമ്പതികളുടെ മകന്‍ ഷാഹുല്‍ ഹമീദ് (24) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.

ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്തടിച്ചപ്പോള്‍ ബൗള്‍ ക്യാച്ച് ചെയ്യുന്നതിനായി പിറകോട്ട് പോയപ്പോഴാണ് അബദ്ധത്തില്‍ കിണറ്റിലേക്ക് മറിഞ്ഞു വീണത്. ഉടന്‍ തന്നെ കിണറ്റില്‍ നിന്നും പുറത്തെടുത്ത് അശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved