Latest News :
Home » » മര്‍കസ് കോംപ്ലക്‌സ് റമസാന്‍ പരിപാടികള്‍ക്ക് ശനിയാഴ്ച തുടക്കം

മര്‍കസ് കോംപ്ലക്‌സ് റമസാന്‍ പരിപാടികള്‍ക്ക് ശനിയാഴ്ച തുടക്കം

Written By Muhimmath News on Friday, 26 May 2017 | 18:37

കോഴിക്കോട്: വ്രതവിശുദ്ധിയുടെ പുണ്യമാസത്തെ സ്വീകരിക്കാന്‍ വിപുലമായ പദ്ധതികളുമായി കോഴിക്കോട് മര്‍കസ് കോംപ്ലക്‌സ് മസ്ജിദ്. രണ്ടായിരത്തോളം പേര്‍ക്ക് ഇഫ്താര്‍, മുപ്പത് ദിവസവും പ്രഭാഷണങ്ങള്‍, ആത്മീയസദസ്സുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, അത്താഴം, വനിതാസംഗമങ്ങള്‍, ഇതര സംസ്ഥാനക്കാര്‍ക്കുള്ള പ്രത്യേക പരിപാടികള്‍, പ്രസാധന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിപുലമായ പദ്ധതികളാണ് മര്‍കസ് കോംപ്ലക്‌സ് മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. പ്ലാസ്റ്റിക് വിമുക്തമായിരിക്കും റമസാനിനോടനുബന്ധിച്ചുള്ള പരിപാടികള്‍.

റമസാന്‍ ക്യാമ്പയിന്റെ ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി നിര്‍വഹിച്ചു. സയ്യിദ് മുഹമ്മദ് ബാഫഖി തങ്ങള്‍, സയ്യിദ് മുല്ലക്കോയ തങ്ങള്‍, അബ്ദുറഊഫ് സഖാഫി, മര്‍കസ് നോളജ് സിറ്റി ജനറല്‍ മാനേജര്‍ എം കെ ശൗക്കത്ത് അലി, അബ്ദുന്നാസ്വിര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. വൈകീട്ട് ഏഴിന് സിറ്റി മഹഌറത്തുല്‍ ബദ്‌രിയ്യ നടക്കും. എ. പി. മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി നേതൃത്വം നല്‍കും.

റമസാന്‍ ഒന്ന് മുതല്‍ ഉച്ചയ്ക്ക് ഒന്നിന് പ്രഭാഷണങ്ങള്‍ നടക്കും. കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍, എ. പി. മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, സി. മുഹമ്മദ് ഫൈസി, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, റഹ് മത്തുല്ലാഹ് സഖാഫി എളമരം, ചേറൂര്‍ അബ്ദുല്ല മുസ് ലിയാര്‍, മസ്ഊദ് സഖാഫി, വള്ള്യാട് മുഹമ്മദലി സഖാഫി, ഫാളില്‍ നൂറാനി, ഹാഫിള് അബൂബക്കര്‍ സഖാഫി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവരാണ് ഈ വര്‍ഷത്തെ റമസാന്‍ പ്രഭാഷകര്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved