Latest News :
Home » , , » സുല്‍ത്താനുല്‍ ഉലമാ മുംബൈയില്‍; മര്‍കസ് റൂബീ ജൂബിലീ മുംബൈ പ്രചരണ ഉദ്ഘാടനം വ്യാഴാഴ്ച

സുല്‍ത്താനുല്‍ ഉലമാ മുംബൈയില്‍; മര്‍കസ് റൂബീ ജൂബിലീ മുംബൈ പ്രചരണ ഉദ്ഘാടനം വ്യാഴാഴ്ച

Written By Muhimmath News on Wednesday, 10 May 2017 | 12:09























മുംബൈ: മര്‍കസ് റൂബി ജൂബിലി മുംബൈ പ്രചരണ ഉദ്ഘാടനവും ബറാഅത്ത് രാവ് ആത്മീയ മജ്‌ലിസും മെയ് 11 വ്യാഴായ്ച്ച രാത്രി 9 മണിക്ക് ഡോംഗ്രി കാഞ്ചി സുന്നി  ജമാഅത്ത് ഹാളില്‍ നടക്കും.

മര്‍കസ് ചാന്‍സിലര്‍  സുല്‍ത്താനുല്‍ ഉലമാ കാന്തപുരം ഏ പ്പി അബൂബക്കര്‍ മുസ്ല്യാര്‍ മുഖ്യ പ്രഭാഷണം നടത്തും.

വ്യാഴാഴ്ച ഉച്ചക്ക് മുംബൈയില്‍ എത്തുന്ന ഉസ്താതിനെ മര്‍കസ് ഭാരവാഹികളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിക്കും.
രാത്രി 8.30 ന് അബ്ദുറഹ്മാന്‍ ഷാഹ് ബാവാ ദര്‍ഗ സിയറത്തിന് മുഹമ്മദ് സഖാഫി പാത്തൂരും
മാസന്ത ബദര്‍ മൗലീദിന്റെ വാര്‍ഷിക മജ്‌ലിസ് ശുക്കൂര്‍ സഅദി രാജാപ്പൂരും നേതൃത്വം നല്‍കും. ഷഹുല്‍ ഹമീദ് ബാഖവി ശന്തപുരം, അക്ബര്‍ ബാദുഷ സഖാഫി തൃശൂര്‍, മുഹമ്മദ് ഇസ്മയില്‍ അംജദി, മുഫീസ് ഖാന്‍ സഅദി ലഖ്‌നൗ, ശരീഫ് നിസാമി രാജാപ്പൂര്‍  ആശംസാ പ്രസംഗം നടത്തും.

ഹകീം അംജദി വയനാട്, ശൗക്കത്ത് അംജദി, ഇര്‍ഫാന്‍ നഈമി ദാറാവി, മുഹമ്മദ് റഫീഖ്  സഅദി തുടങ്ങിയ മതപണ്ഡിതന്‍മാരും നേതാക്കളും സംബന്തിക്കും.
 മുംബൈ മര്‍കസ് ഓഫീസ് സെക്രട്ടറി അബ്ദുല്ല സഖാഫി ചപ്പാരപ്പടവ് സ്വാഗതവും ഇബ്രാഹിം സുഹ് രി മാംഗ്ലൂര്‍ നന്ദിയും പറയും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved