കുമരനെല്ലൂര്‍: മര്‍കസ് റൂബി ജൂബിലിയുടെ താലൂക്ക് തല പ്രചരണ സമ്മേളനം ശനിയാഴ്ച പടിഞ്ഞാറങ്ങാടിയില്‍ നടക്കും. 'പര്യവേക്ഷണം വൈജ്ഞാനിക മികവിന്' എന്ന പ്രമേയത്തില്‍ അടുത്ത വര്‍ഷം ജനുവരി അഞ്ച്, ആറ്, ഏഴ് തീയതികളില്‍ കോഴിക്കോട് മര്‍കസില്‍ നടക്കുന്ന റൂബി ജൂബിലിയുടെ പ്രചരണങ്ങള്‍ക്ക് ഇതോടെ താലൂക്കില്‍ തുടക്കമാകും.
പടിഞ്ഞാറങ്ങാടി സെന്ററില്‍ വൈകീട്ട് ഏഴിന് നടക്കുന്ന സമ്മേളനത്തില്‍ കേരള മുസ്ലിം ജമാഅത്ത് തൃത്താല സോണ്‍ പ്രസിഡന്റ് ഒറവില്‍ ഹൈദര്‍ മുസ്ലിയാര് അദ്ധ്യക്ഷത വഹിക്കും. സമസ്ത ജില്ലാ പ്രസിഡന്റ് എന്‍. അലി മുസ്ലിയാര് കുമരംപൂത്തൂര്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് നോളജ് സിറ്റി സിഇഒ യും മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഇ. വി. അബ്ദുറഹ്മാന്, എസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയംഗം ദുല്‍ഫുഖാറലി സഖാഫി, എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ അബ്ദുറസാഖ് സഅദി ആലൂര് പ്രസംഗിക്കും. മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എന്‍. മൊയ്തീന്‍കുട്ടി ഹാജി, സോണ്‍ ജനറല്‍ സെക്രട്ടറി സി. എം. ഉമര്‍ അറക്കല്‍, എസ്വൈഎസ് സോണ്‍ പ്രസിഡന്റ് അബ്ദുല്‍ കബീര്‍ അഹ് സനി, സെക്രട്ടറി അബ്ദുന്നസ്വീര്‍ സലഫി, എസ്എംഎ മേഖലാ പ്രസിഡന്റ് സയ്യിദ് അന്‍വര്‍ സാദാത്ത് തങ്ങള്‍, ജനറല്‍ സെക്രട്ടറി കുഞ്ഞാപ്പ ഹാജി ചേക്കോട്, എസ്എസ്എഫ് ഡിവിഷന് പ്രസിഡന്റ് ഹാഫിള് സഈദ് അഹ്സനി, ഡിവിഷന് ജനറല്‍ സെക്രട്ടറി ശരീഫ് നുസ്രി കാമില്‍ സഖാഫി സംബന്ധിക്കും. റൂബി ജൂബിലി സമിതി കണ്‍വീനര്‍ ഫൈസല്‍ സഖാഫി കൂടല്ലൂര്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ ജഅ്ഫര്‍ അസ്ഹരി നന്ദിയും പറയും.
Post a Comment