Latest News :
Home » » മര്‍കസ് റൂബി ജൂബിലി പ്രചരണോദ്ഘാടനം: സ്വാഗതസംഘമായി

മര്‍കസ് റൂബി ജൂബിലി പ്രചരണോദ്ഘാടനം: സ്വാഗതസംഘമായി

Written By Muhimmath News on Tuesday, 2 May 2017 | 18:21

കുമരനെല്ലൂര്‍: മര്‍കസ് റൂബി ജൂബിലിയുടെ തൃത്താല മേഖല പ്രചരണോദ്ഘാടനം മെയ് 6 ന് വൈകീട്ട് 7 ന് പടിഞ്ഞാറങ്ങാടിയില്‍ നടക്കും. ജില്ലാ സംയുക്ത ഖാസി എന്‍. അലി മുസ്ലിയാര്‍ കുമരംപുത്തൂര്‍, എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.

ഇത് സംബന്ധമായി ചേര്‍ന്ന സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് ഒറവില്‍ ഹൈദര്‍ മുസലിയാര്‍ അദ്ധ്യക്ഷനായി. കബീര്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ അബ്ദുറസാഖ് സഅദി ആലൂര്‍, സി എം ഉമര്‍ അറക്കല്‍, കുഞ്ഞാപ്പ ഹാജി ചേക്കോട്, എന്‍ മൊയ്തീന്‍കുട്ടി ഹാജി, പി കെ അബ്ദുലത്വീഫ്, ജഅഫര്‍ അസ്ഹരി, ഫൈസല്‍ സഖാഫി, എസ് എസ് എഫ് ഡിവിഷന്‍ സെക്രട്ടറി ശരീഫ് നുസ് രി സംസാരിച്ചു.

ഭാരവാഹികള്‍: അബ്ദുറസാഖ് സഅദി ആലൂര്‍(ചെയര്‍മാന്‍), ജഅഫര്‍ അസ്ഹരി (ജനറല്‍ കണ്‍വീനര്‍), കെ പി ഉബൈദുല്ല ഹാജി (ട്രഷറര്‍).
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved