Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: മര്‍കസ് റൂബി ജൂബിലി വിളംബരം ചെയ്ത് സംസ്ഥാനത്തെ 40 കേന്ദ്രങ്ങളില്‍ ഈമാസം ആറിന് പ്രചരണ സമ്മേളനങ്ങള്‍ നടക്കും. ഓരോ കേന്ദ്രങ്ങളിലും സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍ നേതൃത്വം നല്‍കും. ജില്ലയില്‍ കാസര്‍കോട്, ഉപ്പള, തൃക്കരിപ്പൂര്‍ എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ സമ്മേളനം നടക്കും. കാസര്‍കോട്ട് സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. സിദ്ദീഖ് സഖാഫി അഴിയൂര്‍ സമ്മേളന സന്ദേശ പ്രഭാഷണം നടത്തും.

നാലു മണിക്ക് പുലിക്കുന്നില്‍നിന്നും തുടങ്ങുന്ന റാലിയില്‍ നാല്‍പതാം വാര്‍ഷികത്തിനെ അനുസ്മരിച്ച് 40 വീതം സഖാഫികളും സ്വഫ്‌വ അംഗങ്ങളും റാലിയില്‍ പങ്കെടുക്കും. പരിപാടി വിജയിപ്പിക്കാന്‍ സുന്നീ സംഘടനാ നേതാക്കളും മര്‍കസ് പ്രതിനിധികളും ആഹ്വാനം ചെയ്തു.

യോഗത്തില്‍ സയ്യിദ് യു പി എസ് തങ്ങള്‍ ആലംപാടി അധ്യക്ഷത വഹിച്ചു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ശാഫി സഖാഫി ഏണിയാടി, അസ്ഖര്‍ അലി തങ്ങള്‍ കുണിയ, റസാഖ് സഖാഫി പള്ളങ്കോട്, ഹുസൈന്‍ മുട്ടത്തൊടി, നാഷണല്‍ അബ്ദുല്ല, സിദ്ദീഖ് സഖാഫി തൈര, മൊയ്തു പനേര, ഖാലിദ് പുത്തരിയടുക്കം, നാസര്‍ സഖാഫി തുരുത്തി, അബ്ദുല്ല പൊവ്വല്‍, ആബിദ് സഖാഫി മവ്വല്‍, ഇല്യാസ് കൊറ്റുമ്പ, അബൂബക്കര്‍ ബാങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. ഹമീദ് മദനി ബീജന്തടുക്ക സ്വാഗതം പറഞ്ഞു.
Leave A Reply