Latest News :
Home » , , , » മര്‍കസ് റൂബി ജൂബിലി വിളംബര സമ്മേളനം ശനിയാഴ്ച മൂന്ന് കേന്ദ്രങ്ങളില്‍: ജില്ലയില്‍ വിപുലമായ ഒരുക്കം

മര്‍കസ് റൂബി ജൂബിലി വിളംബര സമ്മേളനം ശനിയാഴ്ച മൂന്ന് കേന്ദ്രങ്ങളില്‍: ജില്ലയില്‍ വിപുലമായ ഒരുക്കം

Written By Muhimmath News on Friday, 5 May 2017 | 20:05

























കാസര്‍കോട്: മര്‍കസ് റൂബി ജൂബിലി വിളംബര സമ്മേളനം ശനിയാഴ്ച ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ നടക്കും. വൈകിട്ട് 4 മുതല്‍ ഉപ്പള, കാസര്‍കോട്, തൃക്കരിപ്പൂര്‍ ടൗണുകളില്‍ നടക്കുന്ന സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. സമ്മേളന മുന്നോടിയായി 40 അംഗ സഖാഫികളും 40 സ്വഫ് വ ടീമംഗങ്ങളും റാലി നടത്തും. തൃക്കരിപ്പൂരില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ബാസ് മുസ് ലിയാര്‍ മഞ്ഞാനാടി ഉദ്ഘാടനം ചെയ്യും. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തും. നൗഫല്‍ സഖാഫി കളസ പ്രസംഗിക്കും.

കാസര്‍കോട് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ എം.അലിക്കുഞ്ഞി മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് യു.പി.എസ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സിദ്ദീഖ് അരിയല്ലൂര്‍ പ്രമേയ പ്രഭാഷണവും മുഹ്യദ്ദീന്‍ സഖാഫി തോക്ക ആദര്‍ശ പ്രഭാഷണവും നടത്തും. ഉപ്പളയില്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാരുടെ അധ്യക്ഷതയില്‍ ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാല്‍ ബുഖാരി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. ഉസ്മാന്‍ സഖാഫി മാവൂര്‍ പ്രമേയ പ്രഭാഷണവും റഫീഖ് സഅദി ദേലംപാടി ആദര്‍ശ പ്രഭാഷണവും നടത്തും. വിവിധ കേന്ദ്രങ്ങളില്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈിസി, എ.പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മൂസ സഖാഫി കളത്തൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, എന്‍.പി മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഹമീദ് മൗലവി ആലംപാടി, സ്വലാഹുദ്ദീന്‍ അയ്യൂബി, സി.എന്‍ ജഅ്ഫര്‍ സ്വാദിഖ് തുടങ്ങിയവര്‍ പ്രസംഗിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved