Latest News :
Home » , , » മര്‍കസ് റൂബി ജൂബിലിയുടെ പ്രചാരണത്തിന് ആവേശം പകര്‍ന്ന് വിളംബ സമ്മേളനങ്ങള്‍

മര്‍കസ് റൂബി ജൂബിലിയുടെ പ്രചാരണത്തിന് ആവേശം പകര്‍ന്ന് വിളംബ സമ്മേളനങ്ങള്‍

Written By Muhimmath News on Monday, 8 May 2017 | 10:37























കാസര്‍കോട്: മര്‍കസ് റൂബി ജൂബിലി വിളംബരമായി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ നടന്ന സമ്മേളനങ്ങള്‍ പ്രചാരണ രംഗത്ത് ആവേശം പകരുന്നതായി.  ഉപ്പള, കാസര്‍കോട്, തൃക്കരിപ്പൂര്‍ ടൗണുകളില്‍ നടന്ന സമ്മേളനങ്ങള്‍ സംഘാടന മികവു കോണ്ട് ശ്രദ്ധിക്കപ്പെട്ടു. 
      40 അംഗ സഖാഫികളും   സ്വഫ് വ ടീമംഗങ്ങളും നടത്തിയ റാലി ആകര്‍ഷണീയമായി. 
      കാസര്‍കോട് സയ്യിദ് യു പി എസ് തങ്ങളുടെ അധ്യക്ഷതയില്‍ എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.   സിദ്ദീഖ് അരിയല്ലൂര്‍ പ്രമേയ പ്രഭാഷണം നടത്തി. 
  ഹുസൈന്‍ സഅദി കെ സി റോഡ്, സയ്യിദ് എസ് എച്ച് എ തങ്ങള്‍ ചൗക്കി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എ ബി മൊയ്തു സഅദി സുലൈമാന്‍ സഖാഫി ദേശാംകുളം, ഹുസൈന്‍ മുട്ടത്തൊടി, നാഷണല്‍ അബ്ദുല്ല, ഹമീദ് മദനി, അശറഫ് സഅദി ആരിക്കാടി, ഇല്യാസ് കൊറ്റുമ്പ പ്രംഗിച്ചു. ജമാല്‍ സഖാഫി ആദൂര്‍ സ്വാഗതം പറഞ്ഞു. 

തൃക്കരിപ്പൂര്‍:  തൃക്കരിപ്പൂരില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞാനാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി. നൗഫല്‍ സഖാഫി കളസ, ജലീല്‍ സഖാഫി മാവിലാടം, ഹുസൈന്‍ ഹാജി, ഇ കെ അബൂബക്കര്‍, നൗഷാദ് മാസ്റ്റര്‍  പ്രസംഗിച്ചു.  
ഉപ്പള:  ഉപ്പളയില്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാരുടെ അധ്യക്ഷതയില്‍ ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു.  ഉസ്മാന്‍ സഖാഫി മാവൂര്‍ പ്രമേയ പ്രഭാഷണവും റഫീഖ് സഅദി ദേലംപാടി ആദര്‍ശ പ്രഭാഷണവും നടത്തി.  സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സഅദി ഷിറിയ, മുഹമ്മദ് മണ്ണം കുഴി, മുഹമ്മദ് സകാഫി തോക്കെ,  മൂസ സഖാഫി കളത്തൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍,  സുലൈമാന്‍ കരിവെള്ളൂര്‍, പ്രസംഗിച്ചു.  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved