Latest News :
Home » , » മരുതടുക്കം ജമാഅത്ത് കോംപ്ലക്‌സ് ഉദ്ഘാടനവും മതപ്രഭാഷണവും 14ന്

മരുതടുക്കം ജമാഅത്ത് കോംപ്ലക്‌സ് ഉദ്ഘാടനവും മതപ്രഭാഷണവും 14ന്

Written By Muhimmath News on Thursday, 11 May 2017 | 20:12

കുണ്ടംകുഴി: മരുതടുക്കം ജമാഅത്തും യു എ ഇ കമ്മിറ്റിയും നിര്‍മിച്ച ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം 14ന് നടക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങ് മരുതടുക്കം ജമാഅത്ത് പ്രസിഡന്റ് കെ എം അഹ്മദ് ഹാജി ചാലത്തൂരിന്റെ അധ്യക്ഷതയില്‍ ജമാഅത്ത് ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ ഉദ്ഘാടനം നിര്‍വഹിക്കും.

അബൂബക്കര്‍ മുസ്‌ലിയാര്‍ കാഞ്ഞങ്ങാട്, അബ്ദുല്‍ കരീം സഅദി ഏണിയാടി, മുഹമ്മദ് അശ്‌റഫ് ഇംദാദി, ശാഫി സഖാഫി, മജീദ് സഖാഫി, റഫീഖ് ഫൈസി, സി എം അബൂബക്കര്‍ ഹാജി, കെ കെ അബ്ബാസ്, എ അബ്ബാസ്, എ കെ മുഹമ്മദ്, മൂസ ബാലനടുക്കം തുടങ്ങിയവര്‍ സംബന്ധിക്കും. വൈകിട്ട് ഏഴിന് നടക്കുന്ന പ്രവാസി മീറ്റ് എന്‍ എ അബ്ദുര്‍റഹ്മാന്റെ അധ്യക്ഷതയില്‍ മരുതടുക്കം ഖത്വീബ് മുഹമ്മദ് അശ്‌റഫ് ഇംദാദി ഉദ്ഘാടനം ചെയ്യും. നാഷണല്‍ ട്രെയിനര്‍ നാസര്‍ മാസ്റ്റര്‍ കല്ലൂരാവി പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ക്ലാസെടുക്കും.

രാത്രി 8.30ന് നടക്കുന്ന മതപ്രഭാഷണത്തില്‍ 14കാരന്‍ സയ്യിദ് മിസ്ഹബ് തങ്ങള്‍ പ്രഭാഷണം നടത്തും. അന്നദാനത്തോടെ പരിപാടി സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved