Latest News :
Home » , » പറവകള്‍ക്ക് കുടിനീരൊരുക്കി ബിരുദ വിദ്യാര്‍ത്ഥികള്‍

പറവകള്‍ക്ക് കുടിനീരൊരുക്കി ബിരുദ വിദ്യാര്‍ത്ഥികള്‍

Written By Muhimmath News on Tuesday, 2 May 2017 | 20:35



സീതാംഗോളി: ചുട്ടു പൊള്ളുന്ന വെയിലത്ത് പറവക്കൂട്ടങ്ങള്‍ക്ക് സമാശ്വാസമായി മാലിക് ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസിലെ അധ്യാപക-വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച തണ്ണീര്‍ക്കുടം പദ്ധതി മാതൃകയായി.

കടുത്ത വേനല്‍ ചൂടില്‍ ഒരു തുള്ളി ജലത്തിനായി കേഴുന്ന ജീവിലോകത്തെ കുറിച്ച് സമൂഹത്തെ ഉദ്ബുദ്ധരാക്കുന്നതിന് വേണ്ടിയാണ് കോളേജ് അധ്യാപക-വിദ്യാര്‍ത്ഥികള്‍ ഈ സംരംഭവുമായി മുന്നിട്ടിറങ്ങിയത്. കോളേജ് ക്യാംപസിലെ വിവിധ ഇടങ്ങളില്‍ മണ്‍പാത്രങ്ങളില്‍ വെള്ളം നിറച്ചുവെച്ചാണ് തണ്ണീര്‍കുടങ്ങളൊരുക്കിയത്.

പദ്ധതി പ്രിന്‍സിപ്പള്‍ ബി.ഉദയ കുമാര്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജനാര്‍ദ്ദന എസ്, സുരേഷ് കുമാര്‍, അരുണ്‍, ശ്രീരാജ്, വിദ്യാര്‍ത്ഥികളായ ബാസില്‍, റിഷാല്‍, സിനാന്‍, അഷ്രീദ്, സ്വാഹബ് എന്നിവര്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved