Latest News :
Home » , , » ബന്തിയോട് കാറിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്നു

ബന്തിയോട് കാറിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്നു

Written By Muhimmath News on Thursday, 4 May 2017 | 18:28























ബന്തിയോട്: പൈവളിഗെ ചേവാറില്‍ കാറിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്നു. ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ ജനറല്‍ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണനെ(52)യാണ് വെട്ടിക്കൊന്നത്. അതീവ ഗുരുതരമായി പരിക്കേറ്റ വ്യാപാരിയെ മംഗളൂരു എ ജെ ആശുപത്രില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.

കാറിലെത്തിയ രണ്ടംഗ സംഘമാണ് കടയിലേക്ക് ഇരച്ചുകയറി വ്യാപാരിയെ അക്രമിച്ചത്. വെട്ടി വീഴ്ത്തിയ ശേഷം സംഘം കാറില്‍ തന്നെ രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കുമ്പളയിലെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷമാണ് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കൊലയ്ക്ക് കാരണം വ്യക്തമായിട്ടില്ല. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved