Latest News :
Home » , , » വ്യാപാരിയെ വെട്ടിക്കൊന്ന കേസ്; പ്രതികളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

വ്യാപാരിയെ വെട്ടിക്കൊന്ന കേസ്; പ്രതികളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

Written By Muhimmath News on Friday, 19 May 2017 | 19:28
























കാസര്‍കോട്: ബന്തിയോട്, പെര്‍മുദെ, മണ്ടേക്കാപ്പില്‍ വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ 5ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചെങ്കള, എടനീര്‍, ചൂരിമൂല വീട്ടില്‍ ബി.എം.ഉമ്മര്‍ ഫാറൂഖ് (26) പൊവ്വല്‍, സ്‌റ്റോര്‍ ക്വാര്‍ട്ടേഴ്‌സിലെ നൗഷാദ് ഷേഖ് (32), എട്ടാംമൈല്‍, കിംഗ് ക്വാര്‍ട്ടേഴ്‌സിലെ അബ്ദുള്‍ ഹാരിഫ് എന്ന അച്ചു (32), റഹ്മത്ത് നഗര്‍, ചോപ്പാല വീട്ടില്‍ കെ.അഷ്‌റഫ് (22) എന്നിവരെയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 5 ദിവസത്തേക്ക് കുമ്പള സി.ഐ വിവി മനോജിന്റെ കസ്റ്റഡിയില്‍ വിട്ടത്.

ഈ മാസം നാലിനാണ് രാമകൃഷ്ണ മൂല്യയെ ഒരു സംഘം ആള്‍ക്കാര്‍ മണ്ടേക്കാപ്പിലെ കടയില്‍ കയറി വെട്ടിക്കൊന്നത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെ ചെര്‍ക്കളയില്‍ വച്ചാണ് അറസ്റ്റു ചെയ്തത്. ചിക്മംഗഌര്‍, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. റിമാന്റിലായ പ്രതികളെ കാസര്‍കോട് സ്‌പെഷ്യല്‍ ജയിലില്‍ തിരിച്ചറിയല്‍ പരേഡിനു വിധേയരാക്കി. പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞതിനുശേഷമാണ് പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കിയത്. കസ്റ്റഡിയില്‍ ലഭിച്ച പ്രതികളില്‍ നിന്നു വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം, ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തും. കൊലപാതകത്തിനു ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനുള്ള തെരച്ചിലും പ്രതികളുടെ സഹായത്തോടെ നടത്തും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved