Latest News :
Home » » ഹര്‍ത്താലിനെതിരെ വ്യാപാരികളുടെ ഉപവാസ സമരം തുടങ്ങി

ഹര്‍ത്താലിനെതിരെ വ്യാപാരികളുടെ ഉപവാസ സമരം തുടങ്ങി

Written By Muhimmath News on Thursday, 4 May 2017 | 12:30























കാസര്‍കോട് : ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം ആരംഭിച്ചു. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സമരം പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപസമിതി ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു.

ജകെ വി ലക്ഷ്മണന്‍, പൈക്ക അബ്ദുല്ലകുഞ്ഞി, എന്‍ മഞ്ചുനാഥപ്രഭു, പി കെ എസ് ഹമീദ്, ശങ്കര നാരായണമയ്യ, പി ഗിരീഷ്‌കുമാര്‍, പി അശോകന്‍, മുഹമ്മദ് റഫീഖ് കെ ഐ, അശോകന്‍ പി കെ, കെ എം രാധാകൃഷ്ണന്‍, എ കെ മൊയ്തീന്‍കുഞ്ഞി, പി സി ബാവ, സ്വാമി പ്രേമാനന്ദ, പ്രൊഫ. ഗോപിനാഥ്, പ്രൊഫ. ശ്രീനാഥ്, ഗിരീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ടി എം ജോസ് തയ്യില്‍ സ്വാഗതം പറഞ്ഞു.

ജില്ലയില്‍ ഏതെങ്കിലും അനിഷ്ട സംഭവം ഉണ്ടായാല്‍ ഉടനടി അതിനെതിരെ ജില്ലയില്‍ പ്രാദേശികമായും, ജില്ലാതലത്തിലും, മറ്റ് ജില്ലകളില്‍ ഉണ്ടായാല്‍ സംസ്ഥാനതലത്തിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അടിക്കടി ആഹ്വാനം ചെയ്യുന്ന ഹര്‍ത്താല്‍ കാരണം വ്യാപാരികളും, തൊഴിലാളികളും, പൊതുജനങ്ങളും ഏറെ വിഷമിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അഭിപ്രായപ്പെട്ടു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved