Latest News :
Home » , , » എം.ഇ.എസ് കുവൈത്ത് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നു

എം.ഇ.എസ് കുവൈത്ത് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നു

Written By Muhimmath News on Tuesday, 30 May 2017 | 18:14


കുവൈത്ത് സിറ്റി: എം.ഇ.എസ് കുവൈത്ത് ചാരിറ്റി വിംഗിന്റെ നേതൃത്വത്തില്‍ മൂന്ന് വീടുകള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളിലായി നിര്‍മ്മിച്ച് നല്‍കുന്നു. കോഴിക്കോട് ചാക്കും കടവ്, കാഞ്ഞങ്ങാട് മാണിക്കോത്ത്, കോഴിക്കോട് പയ്യാനക്കല്‍ എന്നീ പ്രദേശങ്ങളിലാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത് . വര്‍ഷങ്ങള്‍ നീണ്ട കണ്ണീരിന് അവസാനമായി കയറിക്കിടക്കാന്‍ വീടന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്ന പദ്ധതിക്ക് പതിനൊന്ന് വര്‍ഷം മുമ്പാണ് എം.ഇ.എസ് കുവൈത്ത് തുടക്കം കുറിച്ചത്.

എം.ഇ.എസ് അംഗങ്ങളുടെയും ഉദ്യമം കേട്ടറിഞ്ഞ് സഹായിക്കാന്‍ സന്നദ്ധരായെത്തിയ അഭ്യുദയകാംക്ഷികളുടെയും പിന്തുണയോടെയാണ് അശരണര്‍ക്കായി കേരളത്തിലെ വിവിധ ജില്ലകളില്‍ എം.ഇ.എസ് കുവൈത്ത് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ചാരിറ്റി വിംഗിന്റെ കാര്‍മികത്വത്തില്‍ തീരദേശത്തുള്ള നൂറു കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠന സഹായവും യുണിഫോം വിതരണവും എല്ലാവര്‍ഷവും ചെയ്യുന്നുണ്ട്. നിരവധി അര്‍ഹരായ കുടുംബങ്ങള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പും, ചികിത്സയും പദ്ധതിയുടെ ഭാഗമായി നല്‍കാറുണ്ട്.

പദ്ധതിയുടെ ഭാഗമായി ചേര്‍ന്ന ചാരിറ്റി യോഗത്തില്‍ സാദിക്കലി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗം മുഹമ്മദ് റാഫി ഭാവി പദ്ധതികള്‍ വിവരിച്ചു. നമ്മുക്ക് ചുറ്റുമുള്ള അവശതയനുഭിക്കുന്നവരെ സഹായിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. മറ്റുള്ളവരുടെ വിഷമങ്ങള്‍ തന്റേതായി കാണുന്ന സുമനസുക്കളായ ഒരുപാടുപേരുടെ സഹായസഹകരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. ഏതൊരാളുടെയും ഏറ്റവും വലിയ സ്വപ്‌നം എന്നത് കയറിക്കിടക്കാന്‍ സ്വന്തമായി ഒരു വീട് എന്നതാണ്. ഇത് സാക്ഷാത്കരിക്കുന്ന മഹനീയ ദൗത്യമാണ് എം.ഇ.എസ് കുവൈത്ത് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. റമീസ് സ്വാലിഹ്, ഉസ്മാന്‍ , സഹീര്‍, റയീസ് സ്വാലിഹ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജനറല്‍സെക്രട്ടറി അര്‍ഷാദ് സ്വാഗതം പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved