Latest News :
Home » » മില്ലത്ത് ട്രോഫി ഫുട്‌ബോളിന് ആവേശകരമായ തുടക്കം

മില്ലത്ത് ട്രോഫി ഫുട്‌ബോളിന് ആവേശകരമായ തുടക്കം

Written By Muhimmath News on Monday, 15 May 2017 | 11:07


എരിയാല്‍:  എരിയാല്‍ യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച മില്ലത്ത് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ആദ്യദിനത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍  രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നടുപ്പളളം മൊഗ്രാലിനെതിരെ ജോര്‍ദാന്‍ ഉളിയത്തടുക്ക വിജയിച്ചു.
  
    നാഷണല്‍ ലീഗ് സംസ്ഥാന സിക്രട്ടറിയും കേരള സെവന്‍സ് ഫുട്‌ബോള്‍ അസോഷിയേഷന്‍ കണ്ണൂര്‍ കാസറകോട് മേഖല ജനറല്‍ സിക്രട്ടറിയുമായ എം എ ലത്തീഫ്  ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.      
    അസീസ് കടപ്പുറം, മുസ്ഥഫ തോരവളപ്പ്, കലീല്‍ എരിയാല്‍,നൗഷാദ് എരിയാല്‍, സുക്കൂര്‍ എരിയാല്‍, ഇ എ എറമു, റഹീം, കലീല്‍ മലബാര്‍, ജാബിര്‍ കട്ടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved