Latest News :
Home » » തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ മിന്നല്‍ പരിശോധന: കിട്ടിയത് മദ്യക്കുപ്പികള്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ മിന്നല്‍ പരിശോധന: കിട്ടിയത് മദ്യക്കുപ്പികള്‍

Written By Muhimmath News on Thursday, 18 May 2017 | 18:40

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ മിന്നല്‍ പരിശോധനയില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തി. ആശുപത്രിയുടെ ഒന്നാം വാര്‍ഡില്‍നിന്നാണ് ഒഴിഞ്ഞ ബിയര്‍ക്കുപ്പികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആശുപത്രി അധികൃതരോട് മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്.

രാവിലെ 8.15 ഓടെ ആശുപത്രിയിലെത്തിയ മന്ത്രി ഒന്നര മണിക്കൂറോളം പരിശോധന നടത്തി. ഈ സമയത്ത് ആശുപത്രി സൂപ്രണ്ടടക്കം ഭൂരിഭാഗം ഡോക്ടര്‍മാരും ഡ്യൂട്ടിക്കെത്തിയിരുന്നില്ല. രോഗികളില്‍നിന്നും മറ്റും നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മന്ത്രി മിന്നല്‍ പരിശോധന നടത്തിയത്.

വാര്‍ഡുകളിലും മുറികളിലും രക്തംപുരണ്ട പഞ്ഞിയും മറ്റ് ആശുപത്രി അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. മാലിന്യങ്ങള്‍ മുറിയുടെ മൂലകളില്‍ കൂട്ടിയിട്ടതിന് മന്ത്രി ജീവനക്കാരെ പരസ്യമായി ശകാരിച്ചു. മന്ത്രി ഹാജര്‍ നിലയും മറ്റും പരിശോധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved