Latest News :
Home » , » വീട് വിട്ട ഗള്‍ഫുകാരന്റെ ഭാര്യയെ കാമുകനോടൊപ്പം കണ്ടെത്തി

വീട് വിട്ട ഗള്‍ഫുകാരന്റെ ഭാര്യയെ കാമുകനോടൊപ്പം കണ്ടെത്തി

Written By Muhimmath News on Monday, 29 May 2017 | 17:18

ചീമേനി: വീട് വിട്ട ഭര്‍തൃമതിയെ കാമുകനോടൊപ്പം പാനൂരില്‍ കണ്ടെത്തി. കയ്യൂര്‍ സ്വദേശിയായ ഗള്‍ഫ്കാരെന്റ ഭാര്യയായ 26 കാരിയെയാണ് പാനൂരില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 27 നാണ് യുവതിയെ കാണാതായത്. ആറു വയസുള്ള മകനെ വീട്ടിലാക്കിയാണ് യുവതി വീട് വിട്ടത്.

യുവതിയുടെ പിതാവ് ചീമേനി പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മുമ്പ് കൂടെ പഠിച്ചിരുന്ന യുവാവിനോടൊപ്പം കണ്ടെത്തിയത്. യുവതിയെ തിങ്കളാഴ്ച ഉച്ചയോടെ ചീമേനി പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved