Latest News :
Home » , » കല്ലൂരാവിയില്‍ നിന്നും വീടുവിട്ട 19 കാരി വിവാഹിതയായി തിരിച്ചെത്തി

കല്ലൂരാവിയില്‍ നിന്നും വീടുവിട്ട 19 കാരി വിവാഹിതയായി തിരിച്ചെത്തി

Written By Muhimmath News on Friday, 12 May 2017 | 16:00

കാഞ്ഞങ്ങാട്: വീടുവിട്ട 19 കാരി വിവാഹിതയായി തിരിച്ചെത്തി. കല്ലൂരാവിയിലെ മോഹനന്റെ മകള്‍ സയന(19)ആണ് വിവാഹിതയായി കാമുകനോടൊപ്പം തിരിച്ചെത്തിയത്. ബുധനാഴ്ച രാവിലെയാണ് സയന കൂട്ടുകാരിയില്‍ നിന്നും പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്.

ഏറെ വൈകിയിട്ടും തിരിച്ചെത്താതതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിയുമായി എത്തുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നതിനിടെയാണ് കാമുകനായ കൂത്തുപറമ്പിലെ ഷിനോജിനോടൊപ്പം വിവാഹിതയായി തിരിച്ചെത്തിയത്. യുവതിയെ കോടതിയില്‍ ഹാജരാക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved