Latest News :
Home » , » മുളക് പൊടി വിതറി മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസ്: രണ്ട് പേര്‍ അറസ്റ്റില്‍

മുളക് പൊടി വിതറി മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസ്: രണ്ട് പേര്‍ അറസ്റ്റില്‍

Written By Muhimmath News on Wednesday, 17 May 2017 | 19:20

വിദ്യാനഗര്‍: റഹ്മാനിയ നഗര്‍ സ്വദേശിയുടെ മുഖത്ത് മുളക് പൊടി വിതറി മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മുട്ടത്തൊടി എരിയപ്പാടിയിലെ റഫീഖ് (22), ആലംപാടിയിലെ സലാം(26) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് എര്‍മ്മാളം പള്ളിക്ക് സമീപത്തെ ചെറിയ പാലത്തിന് മുകളില്‍ വെച്ചായിരുന്നു സംഭവം. അസീസിനെ വീടിന് സമീപം ഇറക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോവുകയും വഴിയില്‍ വെച്ച് മുഖത്ത് മുളക് പൊടി വിതറിയ ശേഷം കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചെന്നുമാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ റഫീഖിനെ രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. സലാമിനെ കോടതിയില്‍ ഹാജരാക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved