Latest News :
Home » , » വിവാഹ വാഗ്ദാനം നല്‍കി ഭര്‍തൃമതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരെ കുററപത്രം

വിവാഹ വാഗ്ദാനം നല്‍കി ഭര്‍തൃമതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരെ കുററപത്രം

Written By Muhimmath News on Wednesday, 3 May 2017 | 18:08

കാഞ്ഞങ്ങാട്: വിവാഹവാഗ്ദാനം നല്‍കി ഭര്‍ത്താവില്‍ നിന്നും പിരിയാന്‍ ആവശ്യപ്പെടുകയും ഇതനുസരിച്ച് ഭര്‍ത്താവില്‍ നിന്ന് അകന്ന് സ്വന്തം വീട്ടില്‍ താമസിക്കുകയുമായിരുന്ന യുവതിയെ ലൈംഗീകമായി പീഡിപ്പിച്ചശേഷം കാലുമാറിയ സംഭവത്തില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

പയ്യന്നൂര്‍ പെരളത്തെ കരുണാകരന്റെ മകനും ഓട്ടോഡ്രൈവറുമായ കെ.പി.സുഭാഷിനെതിരെയാണ് (27) പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പടന്ന ഓരിയില്‍ മറ്റൊരു സമുദായത്തില്‍പ്പെട്ട യുവാവിനെ പ്രേമിച്ച് കല്യാണം കഴിച്ച് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നതിനിടയില്‍ യുവതിയെ പറഞ്ഞ് പ്രലോഭിപ്പിച്ച് ഭര്‍ത്താവില്‍ നിന്നകന്ന് സ്വന്തം വീട്ടില്‍ താമസിക്കാനാക്കിയശേഷം അവിടെ അര്‍ദ്ധരാത്രിയില്‍ രഹസ്യമായി ചെന്ന് ലൈംഗീകമായി പീഡിപ്പിക്കുകയും പിന്നീട് കാലുമാറുകയും ചെയ്തുവെന്ന ഭര്‍തൃമതിയുടെ പരാതിയിലാണ് സുഭാഷിനെതിരെ ബലാത്സംഗ കുറ്റത്തിന് നേരത്തെ പോലീസ് കേസെടുത്തത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved