Latest News :
Home » , » യു.പിയില്‍ രണ്ട് സ്ത്രീകളെ 14 പേര്‍ ബലാല്‍സംഗം ചെയ്ത് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു

യു.പിയില്‍ രണ്ട് സ്ത്രീകളെ 14 പേര്‍ ബലാല്‍സംഗം ചെയ്ത് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു

Written By Muhimmath News on Sunday, 28 May 2017 | 18:25

രാംപുര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം. ഇത്തവണ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അക്രമികള്‍. 14 പുരുഷന്മാര്‍ ചേര്‍ന്ന് രണ്ട് സ്ത്രീകളെ അപമാനിക്കുന്നതും ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടക്കുന്നതുമായ രംഗങ്ങളാണ് വിഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്. അക്രമികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വിഡിയോ അവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രാംപുരിലെ തണ്ട ഗ്രാമത്തിലെ സംഭവം എന്ന് നടന്നതാണെന്ന് വ്യക്തമല്ലെങ്കിലും കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവ ഓണ്‍ലൈനില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് പൊലീസ് ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രധാന പ്രതിയെ പിടികൂടിയതായും മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved