Latest News :
Home » , , » എഫ് ടി എസ് എക്ക് നവ സാരഥികള്‍

എഫ് ടി എസ് എക്ക് നവ സാരഥികള്‍

Written By Muhimmath News on Monday, 8 May 2017 | 11:51























പുത്തിഗെ: മുഹിമ്മാത്ത് ദഅ്‌വാ കോളേജ് വിദ്യാര്‍ഥി സംഘടനയായ ഫസാഹ്വത്വുലബാ സ്റ്റുഡന്റ്‌സ് അസോസിയേഷന് (എഫ് ടി എസ് എ) നവ സാരഥികളെ തിരഞ്ഞെടുത്തു.

മുഹിമ്മാത്ത് ക്യാമ്പസില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ ഉദ്ഘാടനം ചെയ്തു. ദഅ്‌വ കോളജ് ഡയറക്ടര്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. നവസാരഥികളെ ദഅ്‌വ കോളജ് പ്രിന്‍സിപ്പല്‍ അബൂബക്കര്‍ കാമില്‍ സഖാഫി പ്രഖ്യാപിച്ചു.

ഭാരവാഹികള്‍: അബ്ദുല്‍ മനാസ് പടിഞ്ഞാര്‍മൂല (പ്രസി.), മുഹമ്മദ് ഫിറോസ് ദേളി, ഹാമിദ് സയീദ് ആലംപാടി (വൈസ് പ്രസി.), ജുനൈദ് ഗാളിമുഖ (ജന.സെക്ര.), അഹ് മദ് സ്വാദിഖ്  കുമ്പക്കോട്, ശാഫി പൈവളിഗെ (ജോ.സെക്ര.), ജാഷിറുദ്ദീന്‍ ഷിമോഗ (ഫിനാന്‍ഷ്യല്‍ സെക്ര.). 

എക്‌സിക്യൂട്ടീവ് അംഗങ്ങളായി കെ കെ സിദ്ദീഖ്, റഹീം കാര്‍ക്കള, ആസിഫ് കായര്‍കട്ട, നിസാമുദ്ദീന്‍ ആദൂര്‍, നാസര്‍ ദേലംപാടി, മുസ്തഫ ഉളുവാര്‍, നസീര്‍ ശാന്തിപ്പള്ള, റാഫി എ കെ ജി നഗര്‍, ഫാറൂഖ് പാദില, ഇര്‍ഷാദ് മോണ്ടപ്പടവ് എന്നിവരെയും തിരഞ്ഞെടുത്തു. അത്വാവുള്ള കുപ്പടി സ്വാഗതവും അഹ്മദ് സ്വാദിഖ് നന്ദിയും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved