Latest News :
Home » , , , , » സമസ്ത പൊതുപരീക്ഷ: റാങ്കിന്റെ തിളക്കവുമായി മുഹിമ്മാത്ത് മദ്‌റസ

സമസ്ത പൊതുപരീക്ഷ: റാങ്കിന്റെ തിളക്കവുമായി മുഹിമ്മാത്ത് മദ്‌റസ

Written By Muhimmath News on Saturday, 13 May 2017 | 09:59























പുത്തിഗെ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2017  ഏപ്രില്‍ 1,2 തിയതികളില്‍ അഖിലേന്ത്യാ തലത്തില്‍ വിദേശ രാജ്യങ്ങളിലുമായി നടത്തിയ ബോര്‍ഡിംഗ് സെഷന്‍ മദ്‌റസാ പൊതുപരീക്ഷ പത്താംതരത്തില്‍ റാങ്കിന്റെ തിളക്കവുമായി മുഹിമ്മാത്ത് വിദ്യാര്‍ഥികള്‍.

പത്താംതരത്തില്‍ രണ്ടാം റാങ്ക് മുഹിമ്മാത്തുദ്ദീന്‍ മദ്‌റസയിലെ അബ്ദുല്ല ആസിഫ് പള്ളപ്പാടിയും മൂന്നാം റാങ്ക് മുഹമ്മദ് സിനാന്‍ മരക്കണിയും കരസ്ഥമാക്കി. പള്ളപ്പാടിയിലെ മുഹമ്മദ് ഹനീഫയുടെ മകനാണ് മുഹമ്മദ് ആസിഫ്. വിട്ട്‌ള മരക്കണിയിലെ മുഹമ്മദിന്റെ മകനാണ് മുഹമ്മദ് സിനാന്‍. 

മികച്ച വിജയം നേടിയ റാങ്ക് ജേതാക്കളെയും അതിനുവേണ്ടി പ്രയത്‌നിച്ച അധ്യാപകരെയും മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി സെക്രട്ടേറിയറ്റ് യോഗം അഭിനന്ദിച്ചു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനരല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സി. അബ്ദുല്ല മുസ്‌ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, എം. അന്തുഞ്ഞി മൊഗര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബശീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉമര്‍ സഖാഫി കര്‍ണൂര്‍ സ്വാഗതം പറഞ്ഞു. 


മുഹിമ്മാത്തുദ്ദീന്‍ മദ്‌റസയില്‍ നിന്ന് പത്താം തരത്തില്‍ നിന്ന് പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഫസ്റ്റ് ക്ലാസോടെ ഉന്നത വിജയം കരസ്ഥമാക്കി. 5,7 ക്ലാസുകളില്‍ നടന്ന പരീക്ഷകളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉന്നത വിജയം നേടി നൂറുമേനി കരസ്ഥമാക്കി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved