Latest News :
Home » , , » മുംബൈയില്‍ ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണം നടത്തി

മുംബൈയില്‍ ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണം നടത്തി

Written By Muhimmath News on Wednesday, 17 May 2017 | 09:48























മുബൈ: മുഹിമ്മത്ത് സ്ഥാപനങ്ങളുടെ ശില്‍പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 11ാമത്  ആണ്ട് നേര്‍ച്ച മുംബൈ ഫൗണ്ടന്‍ കലായികര്‍ മസ്ജിദില്‍ സംഘടിപ്പിച്ചു. സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ഇബ്‌റാഹിം ബാഫഖി കൊയാലാണ്ടിയും മാസാന്ത ബദര്‍ മൗലീദിന്  ഇസ്മായില്‍ അംജദിയും നേതൃത്വം നല്‍കി.

തുടര്‍ന്ന് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ മജ്‌ലിസില്‍ മുഹിമ്മത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.തുടര്‍ന്ന് പ്രമുഖ പ്രഭാഷകന്‍ നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തി.അശ്‌റഫ് ഹിമമി ഉളുവാര്‍,അബ്ദുല്‍ ഖാദര്‍ സഅദി, ഉമര്‍ സഖാഫി പ്രസംഗിച്ചു.

ഹക്കിം അംജദി, ഹസ്സന്‍ അംജദി,ശൗക്കത്ത് അംജദി,ഇര്‍ഫാന്‍ നഈമി,അബ്ദല്ല സഖാഫി മര്‍ക്കസ്, മുഹമ്മദ് സഖാഫി ത്വാഖ തുടങ്ങിയവര്‍ സംബന്ധിച്ചു. അശ്‌റഫ് നീര്‍ച്ചാല്‍ സ്വാഗതവും യൂസുഫ് പുത്തൂര്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved