Latest News :
Home » , » മുളിയാര്‍ സര്‍ക്കിള്‍ എസ്.വൈ.എസ് റമസാന്‍ പ്രഭാഷണം ഏഴിന്

മുളിയാര്‍ സര്‍ക്കിള്‍ എസ്.വൈ.എസ് റമസാന്‍ പ്രഭാഷണം ഏഴിന്

Written By Muhimmath News on Wednesday, 31 May 2017 | 19:52

മാസ്തിക്കുണ്ട്: മുളിയാര്‍ സര്‍ക്കിള്‍ എസ് വൈ എസ്, കേരള മുസ്‌ലിം ജമാഅത്ത് സംയുക്തമായി സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണം ജൂണ്‍ ഏഴിന് രാവിലെ 9.30ന് മാസ്തിക്കുണ്ടില്‍ നടക്കും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. സയ്യിദ് യു പി എസ് തങ്ങള്‍ കൂട്ടുപ്രാര്‍ഥന നടത്തും.

ഇതുസംബന്ധമായി ചേര്‍ന്ന യോഗം ഉമ്മര്‍ പന്നടുക്കത്തിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് കാസര്‍കോട് സോണ്‍ ഉപാധ്യക്ഷന്‍ ഹാരിസ് ഫാളിലി ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ഭാരവാഹികളായി ഉമ്മര്‍ പന്നടുക്കം (ചെയര്‍.), അലി സുഹ്‌രി മാസ്തിക്കുണ്ട് (കണ്‍.), ഹനീഫ് സഖാഫി മൂലടുക്കം (ട്രഷറര്‍), അബ്ദുല്ല പൊവ്വല്‍, ഹസൈനാര്‍ മാസ്തിക്കുണ്ട്, അബ്ദുല്ല ഹാജി മുണ്ടക്കാല്‍ (വൈസ് ചെയര്‍.), ഹമീദ് സഅദി, ഷാഹിദ് പൊവ്വല്‍, അസീസ് പി എന്‍ (ജോ.കണ്‍) എന്നിവരെ തിരഞ്ഞെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved