Latest News :
Home » , » മുംബൈയില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ടുനേര്‍ച്ച ഞായറാഴ്ച; നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭഷണം നടത്തും

മുംബൈയില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ടുനേര്‍ച്ച ഞായറാഴ്ച; നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭഷണം നടത്തും

Written By Muhimmath News on Saturday, 13 May 2017 | 11:19























മുംബൈ: മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്‍പി മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 11ാമത് ആണ്ട് വിപുലമായ രീതിയില്‍ മെയ് 14ന് ഞായറാഴ്ച്ച രാത്രി 9 മുതല്‍ മുംബൈ ഫൗണ്ടന്‍ കലായികര്‍ മസ്ജിദില്‍ നടക്കും. മാസാന്ത ബദര്‍ മൗലീദിനും സ്വലാത്ത് മജ്‌ലിസിനും ഇസ്മായില്‍ അംജദി നേതൃത്വം നല്‍കും.

തുടര്‍ന്ന് നടക്കുന്ന ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ മജ്‌ലിസില്‍ മുഹിമ്മത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രമുഖ പ്രഭാഷകന്‍ നൗഫല്‍ സഖാഫി കളസ  മുഖ്യപ്രഭാഷണം നടത്തും.

ഹക്കിം അംജദി, ഹസ്സന്‍ അംജദി, ശൗക്കത്ത് അംജദി, ഇര്‍ഫാന്‍ നഈമി, അബ്ദല്ല സഖാഫി മര്‍ക്കസ്, മുഹമ്മദ് സഖാഫി പാത്തൂര്‍, ഇബ്രാഹിം സുഹ്‌രി തുടങ്ങിയവര്‍ സംബന്ദിക്കും..

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved