Latest News :
Home » , , » ഹാദിയ: മുസ്ലിം ഏകോപന സമിതി മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്; ചൊവ്വാഴ്ച എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍

ഹാദിയ: മുസ്ലിം ഏകോപന സമിതി മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്; ചൊവ്വാഴ്ച എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍

Written By Muhimmath News on Monday, 29 May 2017 | 17:57



കൊച്ചി: എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍. മുസ്ലിം എകോപന സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മതപരിവര്‍ത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് മുസ്ലിം എകോപന സമിതി ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സംഘര്‍ഷത്തില്‍ നാല് മുസ്ലിം ഏകോപന സമിതി പ്രവര്‍ത്തകര്‍ക്കും രണ്ട് പോലീസുകാര്‍ക്കും പരുക്കേറ്റു.

അഖില എന്ന ഹാദിയയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ കോടതി അനാവശ്യ ഇടപെടല്‍ നടത്തിയെന്നാരോപിച്ചാണ് മാര്‍ച്ച് നടത്തിയത്. യുവതിയുടെ മതംമാറ്റം സംബന്ധിച്ച് ഒരുവിഭാഗം ആളുകള്‍ തെറ്റിദ്ധാരണ പരത്തുന്നെന്നും സങ്കുചിത താല്‍പര്യങ്ങള്‍ക്ക് പരോക്ഷമായെങ്കിലും കോടതി വി?ധി അനുകൂലമാകുന്നെന്നും ഏകോപനസമിതി ആരോപിച്ചിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved