Latest News :
Home » » പുതുക്കിപ്പണിത മുട്ടത്തോടി മുഹ്‌യിദ്ദീന്‍ ജുമാ മസ്ജിദ് ഉദ്ഘാടനം വെള്ളിയാഴ്ച

പുതുക്കിപ്പണിത മുട്ടത്തോടി മുഹ്‌യിദ്ദീന്‍ ജുമാ മസ്ജിദ് ഉദ്ഘാടനം വെള്ളിയാഴ്ച

Written By Muhimmath News on Monday, 15 May 2017 | 12:09

ഹിദായത്ത് നഗര്‍: പുതുക്കപ്പണിത മുഹ്‌യിദ്ദീന്‍ ജുമാ മസ്ജിദ് ഉല്‍ഘാടനം മെയ് 19 വെള്ളിയാഴ്ച ജുമാ നിസ്‌കാരാനന്തരം നടക്കും. തുടര്‍ന്ന് പൊതുസമ്മേളനവും 20 ,21 തീയതികളില്‍ മതപ്രസംഗവും നടക്കും. 

ഉല്‍ഘാടന സമ്മേളനം പള്ളിക്കര സംയുക്ത ജമാത്ത് ഖാളി പി. കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പൈവളിക നിര്‍വഹിക്കും .സയ്യദ് അജ്ഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ മുഖ്യാതിഥിയായിരിക്കും. പ്രാര്‍ത്ഥന അബു തങ്ങള്‍ മുട്ടത്തോടി നിര്‍വഹിക്കും. ഖത്തീബ് എസ് . ബി ഉസ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും 

.20 ന് മുഹമ്മദ് ഷെമീം തങ്ങള്‍ പ്രാര്‍ത്ഥന നടത്തും തുടര്‍ന്ന് മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും. 21 ന് സ്വലാത്ത് മജ്‌ലിസും പ്രാര്‍ത്ഥനയും സയ്യദ് കെ എസ് അലി തങ്ങള്‍ കുമ്പോല്‍ നേതൃത്തം നല്‍കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved