Latest News :
Home » » രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Written By Muhimmath News on Saturday, 27 May 2017 | 17:00



കാസര്‍ഗോഡ്: ജില്ലാ ആരോഗ്യ വകുപ്പിന്റെയും ചട്ടഞ്ചാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ നാസ്‌ക്ക് ചെമ്പരിക്ക സംഘടിപ്പിച്ച ജീവിത ശൈലി രോഗ പരിശോധന ക്യാമ്പ് പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ:കായിഞ്ഞിയുടെ നേതൃത്വത്തില്‍ നടത്തി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ താഹിറ താജുദ്ദീന്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. 19ാം വാര്‍ഡ് മെമ്പര്‍ റഹ്മത്ത് അഷറഫ്, അഷറഫ് കീഴൂര്‍, ടി എം എ റഹ്മാന്‍ തുരുത്തി, അമീര്‍ കല്ലംവളപ്പ്, നാസ്‌ക്ക് ക്ലബ്ബ് പ്രസിഡന്റ് ഷബീര്‍ ബി.കെ, സെക്രട്ടറി സിദ്ദീഖ് സര്‍ദ്ദാര്‍, സമീര്‍ പി.എ, നാസര്‍ പി.എം, സഫ്‌വാന്‍, ഹബീബ് ഖത്തര്‍, സിഎച്ച് മുഹമ്മദ് , താജുദ്ദീന്‍ ചെമ്പരിക്ക, യൂസഫ് കുന്നില്‍, യൂസഫ് ഖാദര്‍, അന്‍വര്‍ എംസി, ഷബീര്‍ എംപി എന്നിവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved