Latest News :
Home » » വാതുവെപ്പും ചൂതാട്ടവും നാടിന്റെ സ്വര്യജീവിതത്തിന് ഭീഷണി: നാരംപാടി യു എ ഇ ബദര്‍ ജമാഅത്ത് കമ്മിറ്റി

വാതുവെപ്പും ചൂതാട്ടവും നാടിന്റെ സ്വര്യജീവിതത്തിന് ഭീഷണി: നാരംപാടി യു എ ഇ ബദര്‍ ജമാഅത്ത് കമ്മിറ്റി

Written By Muhimmath News on Thursday, 11 May 2017 | 18:01



ദുബായ്: നാടു നീളെ ഐ പി എല്‍ ജ്വരം കത്തിപ്പടരുകയും അനുകരണ ക്രിക്കറ്റ് മാമാങ്കങ്ങള്‍ പൊടിപൊടിക്കുകയും അതോടൊപ്പം വാതുവെപ്പും ചൂതാട്ടവും അനിയന്ത്രീതമാംവിധം വര്‍ദ്ദിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത് നാടിന്റെ സ്വര്യജീവിതത്തിന് കടുത്ത ഭീഷണിയായ് മാറുകയാണെന്നും നാരംപാടി ബദര്‍ ജമാഅത്തിന്റെ യു എ ഇ ഘടകം അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച ദേരയിലെ ഹനീഫ് അബ്ബാസിന്റെ വസതിയില്‍ ജനാബ് കെ വി ഖാദറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജമാഅത്ത് നിവാസികളുടെ സംഗമം യു എ ഇ ഘടകത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഹനീഫ് അബ്ബാസ് ഉദ്ഘാടനം ചെയ്തു. യുവാക്കള്‍ക്കിടയില്‍ വര്‍ദ്ദിച്ചു വരുന്ന ഈ കൊടിയ വിപത്തിനെ തുടച്ചുനീക്കാന്‍ രക്ഷിതാക്കളോടൊപ്പം പൊതുസമൂഹവും മഹല്ലു കമ്മിറ്റികളും കൈകോര്‍ക്കണം. വാതുവെപ്പിലൂടെ തുടങ്ങി മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറുന്ന യുവത്വം അരാജകത്തിലേക്ക് കൂപ്പുകുത്തുന്നത് തടയാന്‍ അധികാരികളും സദാ ജാഗരൂകരാവണം. സംഗമം അഭിപ്രായപ്പെട്ടു

ഭാരവാഹികള്‍: ഹനീഫ് അബ്ബാസ് (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), കെ വി കാദര്‍ (കണ്‍വീനര്‍), മുഹമ്മദ് ഹനീഫ് തെക്കേകര (പ്രസിഡന്റ്), സക്കീര്‍ അഹ്മദ് സി എച്ച് (ജന.സെക്രട്ടറി), സെമീര്‍ നാരംപാടി (ട്രഷറര്‍). ഹനീഫ എസ് എം, മൊയ്തീന്‍ മൗവ്വാര്‍ (വൈസ് പ്രസി), നിസാര്‍ എസ് എം, റസാഖ് പി എം റസാഖ്, സീതി മുഹമ്മദ് പനിയ (സെക്രട്ടറി), മീഡിയ വിംഗ് കോര്‍ഡിനേറ്റര്‍ സത്താര്‍ നാരംപാടി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved