Latest News :
Home » , » തളങ്കര ഫുട്‌ബോള്‍: ഫാസ്‌ക് കുണിയക്ക് കിരീടം

തളങ്കര ഫുട്‌ബോള്‍: ഫാസ്‌ക് കുണിയക്ക് കിരീടം

Written By Muhimmath News on Thursday, 25 May 2017 | 10:55
























തളങ്കര: നാഷണല്‍ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ 14ാമത് നാഷണല്‍ ട്രോഫിക്കും അമ്പതിനായിരം ടോട്ടല്‍ െ്രെപസ് മണിക്കും വേണ്ടി തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള് ഗ്രൗണ്ടിലെ ലഫ്. മുഹമ്മദ് ഹാഷിം ഗ്രൗണ്ടില്‍ സംഘടിപ്പിച്ച തളങ്കര ഫുട്‌ബോള്‍ ചാമ്പ്യന്ഷിപ്പില്‍ ഫാസ്‌ക് കുണിയക്ക് കിരീടം. ബുധനാഴ്ച നടന്ന വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ റിബല്‍സ് രാമന്തളിയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് കിരീടത്തില്‍ മുത്തമിട്ടത്.

അനുവദിക്കപ്പെട്ട മുഴുവന്‍ സമയത്ത് ഇരുടീമുകളും ഒരു ഗോളിന്റെ സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. തുടക്കത്തിലേ വീറും വാശിയും നിറഞ്ഞതായിരുന്നു ഫൈനല്‍ പോരാട്ടം. കളി തുടങ്ങി പത്ത് മിനുറ്റിനകം തന്നെ റിബല്‍സ് രാമന്തളി ആദ്യ ഗോള്‍ നേടി ലീഡെടുത്തു വെച്ചു. സര്‍വ്വീസസിന്റെ സന്തോഷ് ട്രോഫി താരം ജയിനാണ് ഗോള്‍ നേടിയത്. തുടര്‍ന്ന് ഉണര്‍ന്നു കളിച്ച ഫാസ്‌ക് കുണിയ തുടര്‍ച്ചയായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. പക്ഷെ മിന്നുന്ന ഫോമിലായിരുന്ന രാമന്തളിയുടെ ഗോളിയെ മറികടക്കാന്‍ കഴിഞ്ഞില്ല. ഗോളെന്നുറപ്പിച്ച ഒരു ലോങ്ങ്ഷൂട്ടര്‍ രാമന്തളിയുടെ ഗോളി വായുവില്‍ പറന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

 എന്നാല്‍ രണ്ടാം പകുതിയുടെ അവസാനത്തോടെ കുണിയയുടെ ആക്രമണത്തിന് ഫലം ലഭിച്ചു. മനോഹരമായ ലോങ്ങ്ഷൂട്ടറിലൂടെ ഘാന താരം ഗുഡ്വിന്‍ കുണിയയെ ഒപ്പമെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ 53 എന്ന നിലയിലായിരുന്നു കുണിയയുടെ ജയം. രാമന്തളിയുടെ തമിഴ്‌നാട് സന്തോഷ് ട്രോഫി താരം ബിനീഷിന്റെ കിക്ക് കുണിയയുടെ തമിഴ്‌നാട് സന്തോഷ് ട്രോഫി ഗോള്‍കീപ്പര്‍ സവിനേഷ് തടുത്തിട്ടതാണ് ഷൂട്ടൗട്ടില്‍ വിധി നിര്‍ണ്ണയിച്ചത്. ഫൈനലിലെ മികച്ച താരമായി കുണിയയുടെ ഘാന താരം ഗുഡ്വിനെ തെരഞ്ഞെടുത്തു.

ടൂര്‍ണ്ണമെന്റിലെ മികച്ച താരമായി രാമന്തളിയുടെ ജയിനെയും മികച്ച ഗോള്‍കീപ്പറായി നാഷണല്‍ കാസര്‍കോടിന്റെ ശ്രീജിത്തിനെയും മികച്ച സ്‌റ്റോപ്പര്‍ ബാക്കായി രാമന്തളിയുടെ ബിനീഷിനെയും മികച്ച ഫോര്‍വേഡായി കുണിയയുടെ ദീപകിനെയും തെരഞ്ഞെടുത്തു. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിനുള്ള ഉപഹാരം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍.എ സുലൈമാന്‍ കൈമാറി. '

വര്‍ഷങ്ങളായി എസ്എസ്എല്‍സിയിലും പ്ലസ്ടുവിലും നൂറ് ശതമാനം വിജയം കരസ്ഥമാക്കുന്ന ദഖീറത്ത് സ്‌കൂളിനുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറില്‍ നിന്ന് ടി.എ ശാഫി, പ്രിന്‍സിപ്പല്‍ എന്നിവര്‍ ഏറ്റുവാങ്ങി. നേരത്തെ അന്‍വര്‍ സാദത്ത് സിറ്റി ബാഗ് കളിക്കാരുമായി പരിചയപ്പെട്ടു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved